video
play-sharp-fill

അമ്മയെയും മകളെയും ഒരേ സമയം പ്രണയിച്ച് യുവാവ്; അമ്മയ്ക്കൊപ്പം ലിവിങ് ടു​ഗദർ ബന്ധവും; മകളുമായുള്ള ബന്ധം അമ്മ അറിഞ്ഞതോടെ മകളെ കൂട്ടി ഒളിച്ചോടിയ കാമുകന് വധഭീഷണി: അമ്മയെ കൊല്ലാൻ കൂട്ട് നിന്ന് മകളും

അമ്മയെയും മകളെയും ഒരേ സമയം പ്രണയിച്ച് യുവാവ്; അമ്മയ്ക്കൊപ്പം ലിവിങ് ടു​ഗദർ ബന്ധവും; മകളുമായുള്ള ബന്ധം അമ്മ അറിഞ്ഞതോടെ മകളെ കൂട്ടി ഒളിച്ചോടിയ കാമുകന് വധഭീഷണി: അമ്മയെ കൊല്ലാൻ കൂട്ട് നിന്ന് മകളും

Spread the love

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: അമ്മയെയും മകളെയും ഒരേ സമയം പ്രണയിച്ച യുവാവ് മകളോടൊപ്പം ജീവിക്കാൻ കാമുകിയെ കൊലപ്പെടുത്തി. കർണാടകത്തിലെ ഹൊസൂരിലാണ് സംഭവം ഉണ്ടായത്. അർച്ചന റെഡ്ഡി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നവീൻ, അനൂപ് എന്നിവരെയാണ് ഇലക്ട്രോണിക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു തവണയാണ് അർച്ചന റെഡ്ഡി വിവാഹം കഴിച്ചത് എന്നാൽ കുടുംബ ജീവിതം ഏറെ കാലം നീണ്ടുനിന്നില്ല. ആദ്യം അരവിന്ദ് എന്നയാളെയാണ് അർച്ചന വിവാഹം കഴിച്ചത്. പത്ത് വർഷം നീണ്ട ഈ ബന്ധത്തിൽ അർച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മകളുണ്ട്. കഴിഞ്ഞ കുറേക്കാലമായി അർച്ചന റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ സജീവമായിരുന്നു. ആ സമയത്ത് സിദ്ദിഖ് എന്നയാളുമായി രണ്ടാം വിവാഹവും നടത്തി. രണ്ടുവർഷം മുമ്പ് ഈ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് ജിം പരിശീലകനായ നവീനെ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർച്ചനയുടെ മകൾ യുവികയ്ക്ക് ജിം പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ബോഡി ബിൽഡർ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്. അർച്ചനയുടെ സ്വത്തിൽ നോട്ടമിട്ട നവീൻ ഒരേസമയം അർച്ചനയെയും യുവികയെയും പ്രണയിച്ചു. അതിനിടെ അർച്ചനയുമായി ലിവിങ് ടുഗദറായി ബന്ധം മുന്നോട്ടുകൊണ്ടുപോയി. അതിനിടെയാണ് നവീൻ, അർച്ചനയുടെ മകൾ യുവികയുമായി അടുക്കുന്നത്. ഇതോടെ അർച്ചനയുമായുള്ള അടുപ്പം നവീൻ കുറച്ചു. എങ്ങനെയും യുവികയെ സ്വന്തമാക്കുക എന്നതായിരുന്നു നവീന്റെ ലക്ഷ്യം.

എന്നാൽ മകളുമായി നവീൻ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അർച്ചന റെഡ്ഡി, നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. എന്നാൽ ഇത് വകവെക്കാതെ നവീൻ യുവികയുമായുള്ള അടുപ്പം തുടർന്നു. ഇതോടെ നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പോലീസ് സ്റ്റേഷനിൽ അർച്ചന പരാതി നൽകി. ജിഗനി പോലീസ് പ്രതിയായ നവീനെ വിളിച്ചുവരുത്തി അർച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും സെക്ഷൻ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീൻ നാട് വിട്ടു. ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങൾ അമ്മ അർച്ചന റെഡ്ഡി പൊലീസിന്റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു.

ഇത് കൂടാതെ സ്ഥലത്തെ ഒരു പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അർച്ചന, അയാളെ ഉപയോഗിച്ച് നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ ഏതു വിധേനയും അർച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക എന്നതായി നവീന്റെ ലക്ഷ്യം. ഇതിനായി കൂട്ടാളി അനൂപുമായി ചേർന്ന് പദ്ധതി തയ്യാറാക്കി. പദ്ധതി അനുസരിച്ച് നവീനും അനൂപും ചേർന്ന് അർച്ചനയെ കൊലപ്പെടുത്തി. സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു.

ഇതേത്തുടർന്ന് അർച്ചനയുടെ മകൻ, ഇലക്ട്രോണിക് സിറ്റി പൊലീസിൽ നവീനെതിരെ പരാതി നൽകി. കൊലപാതകത്തിൽ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന അർച്ചനയുടെ മകളെ ഇലക്ട്രോണിക് സിറ്റി പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീൻ ആണെന്ന് യുവിക പോലീസിനോട് പറഞ്ഞു. സ്വത്തിനു വേണ്ടി അർച്ചനയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അനൂപിനെയും നവീനിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇലക്ട്രോണിക് സിറ്റി പോലീസ് ഇന്ന് മൂന്നാം പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്തു. സന്തോഷ് എന്നയാളും കൊല നടത്താൻ നവീനെ സഹായിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്.