
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
തലശേരി: ബൈക്കിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
പന്തക്കല്‍ പന്തോ ക്കാട്ടിലെ തീയ്യനാണ്ടി ആദര്‍ശ് (22) ആണ് മരിച്ചത്.
ഇടയില്‍പീടിക – മാടപ്പീടിക റോഡില്‍ കോടിയേരി വായനശാലയ്ക്ക് സമീപം ആദര്‍ശ് ഓടിച്ചു പോകുകയായിരുന്ന ബൈക്കിന് മുന്നില്‍ തെരുവ് നായ കുറുകെ ചാടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച്ച രാവിലെ 10 നായിരുന്നു സംഭവം. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംമ്സ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പന്തക്കലിലെ തീയ്യനാണ്ടി സദാനന്ദന്റെയും, രഞ്ജിനിയുടേയും മകനാണ്. സഹോദരി: അയന
Third Eye News Live
0