
വീണ്ടും നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം;സ്‌ത്രീയും പുരുഷനും ഏറ്റുമുട്ടി; പൊലീസ് നോക്കുകുത്തിയോ?
സ്വന്തം ലേഖകൻ
കോട്ടയം:ഒന്നിനും പരിഹാരമായില്ല നഗരം കീഴടക്കി സാമൂഹ്യവിരുദ്ധർ. തമ്മിൽ തല്ലും ബഹളവും നിത്യസംഭവമാകുന്നു.
ക്രിസ്‌തുമസ് ദിനത്തിൽ നഗരത്തിലുണ്ടായ സംഘർഷത്തിന് ശേഷം വ്യാഴാഴ്‌ച നഗരമധ്യത്തിൽ സ്ത്രീയും പുരുഷനുംതമ്മിൽ ഏറ്റുമുട്ടി.
ടി ബി റോഡിൽ ജോസ് ആലുക്കാസ് ജുവലറിയ്ക്ക് മുന്നിൽ വ്യാഴാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞ് തിരുഞ്ഞുനടക്കുന്ന സ്ത്രീയും പുരുഷനും തമ്മിലാണ് പരസ്യമായി ഏറ്റുമുട്ടിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുട്പാത്തിലൂടെ നടന്നെത്തിയ സ്ത്രീയും പുരുഷനും അപ്രതീക്ഷിതമായി ചീത്ത വിളിച്ചു കൊണ്ട് പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു.
അടിയേറ്റ് സ്ത്രീ റോഡിൽ മറിഞ്ഞ് വീണു. ഇതോടെ നാട്ടുകാരും ഓടിക്കൂടി. വീണ്ടും അയാൾ സ്‌ത്രീയെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ നാട്ടുകാർ ഇടപെട്ടു. വിവരം പൊലീസിൽ അറിയിച്ചു. ബൈക്ക് പെട്രോളിങ്ങ് പൊലീസ് സംഘവും പിങ്ക് പൊലീസും സ്ഥലത്ത് എത്തി. വീണ് കിടന്നവരെ വെള്ളം തളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിചെങ്കിലും എണീറ്റില്ല.
പിന്നീട് ഓട്ടോറിക്ഷ വിളിച്ച് വരുത്തിയെങ്കിലും ഇവരെ കൊണ്ടു പോകണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം ഓട്ടോയിൽ കയറണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു.
തുടർന്ന് ഇരുവരെയും ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ വാഹനങ്ങൾക്ക് മുമ്പിൽ ചാടി വീണ് പണം തട്ടുന്നവരാണ് ഇരുവരുമെന്ന് കടക്കാർ പറയുന്നു. ഇതു ഇവരുടെ പതിവാണ്.