
സ്വന്തം ലേഖിക
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയില്‍
സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന് വെടിയേറ്റു.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയായിരുന്നു സംഭവം. ഷൂട്ടിംഗ് പരിശീലനം നടക്കുന്ന സ്ഥലത്തിന് സമീപമാണ് കുട്ടി താമസിക്കുന്നത്.
വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഒരു വെടി വീടിന്റെ ചുമരില്‍ കൊണ്ടു. തൊട്ടു പിന്നാലെയാണ് പതിനൊന്നുകാരന് വെടിയേറ്റത്.
ബന്ധുക്കളും നാട്ടുകാരും കുട്ടിയെ ഉടന്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിഐഎസ്എഫ് പരിശീലന ക്യാമ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധകളുടെ നേതൃത്വത്തില്‍ നാട്ടുകാർ റോഡ് ഉപരോധിച്ചു.







