
ഗവൺമെന്റ് കോളേജ് കോട്ടയം എൻ. എസ് എസ് ക്യാമ്പ് ‘ഉണർവ്വ് 2021’ സമാപിച്ചു
നാട്ടകം:
ഗവണ്മെന്റ് കോളേജ് കോട്ടയം എൻ. എസ്. എസ് യൂണിറ്റ് നമ്പർ 15ന്റെ നേതൃത്വത്തിൽ ഡിസംബർ 24 മുതൽ 30 വരെ കോളേജിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൽ ഡോ. ആർ പ്രഗാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ബി. കേരളവർമ മുഖ്യ പ്രഭാഷണം നടത്തി. ഈരയിൽക്കടവ് ബൈപാസ്സിന്റെയും നാട്ടകം കുടുംബരോഗ്യകേന്ദ്രത്തിന്റെയും ശുചീകരണവും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജ്ജനവും നടപ്പാക്കി. സൗഹൃദഗ്രാമത്തിലെ കുട്ടികളുടെ വായനശാല നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നിർവ്വഹിച്ചു.ഈരയിൽക്കടവ് ബൈപാസ്സ് ശുചീകരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷീജ അനിലിന്റെയും പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സി. പി. റോയിയുടെയും സാന്നിദ്ധ്യത്തിൽ ചിങ്ങവനം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. ഷമീർ ഖാൻ നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ആർ പ്രഗാഷ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ സ്മിത വി. കെ, സജീവ് യു, എസ്, ക്യാമ്പ് ഡയറക്ടർ ഡോ. രഞ്ജിത്ത് മോഹൻ, ക്യാമ്പ് ലീഡർ അനുലക്ഷ്മി എന്നിവർ സംസാരിച്ചു.നാട്ടകം കുടുംബരോഗ്യകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കി. എൻ. എസ്. എസ്. യൂണിറ്റിന്റെ സൗഹൃദഗ്രാമമായ കോട്ടയം മുനിസിപ്പാലിറ്റിയിലെ 43ആം വാർഡിൽ കുട്ടികൾക്കായി ഒരു ലൈബ്രറി സ്ഥാപിക്കാനുള്ള പ്രരംഭ പ്രവർത്തനമായി പുസ്തകങ്ങൾ ശേഖരിച്ചു. ശ്രീ മാത്യു കുര്യൻ, ഡോ. ദീപ്തി ലാലു മാത്യു,, ശ്രീ ഗോകുൽ സി ദിലീപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. കോട്ടയം അഗ്നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ തീപ്പിടുത്തത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നതിനേക്കുറിച്ചുള്ള പരിശീലനപരിപാടി അവതരിപ്പിച്ചു. വോളണ്ടീയർമാരിൽ നേതൃത്വപാടവവും പ്രകൃതി സൗഹാർദ്ദവും വളർത്താൻ ക്യാമ്പിന് സാധിച്ചു. ഡിസംബർ 30 വ്യാഴാഴ്ച്ച സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിച്ചു.