Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: തെന്മലയിൽ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു.

ഇന്നലെ രാവിലെ 8.30നു തെന്മല ബവ്‌റിജസ് കോർപറേഷൻ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 75 വർഷം പഴക്കമുള്ള ടാങ്കാണിത്. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റർ അകലെ ഉറുകുന്ന് പാണ്ഡവൻപാറയിൽ വരെ കേട്ടതായി നാട്ടുകാർ പറയുന്നു.

ലോഡ്ജിന്റെ സമീപത്തെ വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനൽച്ചില്ലുകൾ തകർന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.