പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാര്‍ട്ടി സ്ഥിരം പരിപാടി; നിരവധി തവണ പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പൂവാറിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി പതിവെന്നും നിരവധി തവണ പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി ഇവിടെ നടന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വീപിന് നടുവിലായത് കൊണ്ട് ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം.

മുഖ്യപ്രതി അക്ഷയ് മോഹന്‍ വാട്‌സ് ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്. പീറ്റര്‍ഷാന്‍, അതുല്‍ എന്നിവര്‍ ആളുകളെ റിസോര്‍ട്ടില്‍ എത്തിച്ചു.

ഇവരടക്കം നാലു പേര്‍ ആണ് എക്‌സൈസ് കസ്റ്റഡിയില്‍ ഉള്ളത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്നാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തിന്‍റെ നിഗമനം.