വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും; മന്ത്രി വി ശിവന്‍കുട്ടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങള്‍ ഇന്നു രാവിലെ 9നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പുറത്തുവിടും. വാര്‍ത്താസമ്മേളനത്തിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിടുക.
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണക്കം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്‌സീന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ പൊതുസമൂഹം അറിയേണ്ടതാണെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്‌സീന്‍ എടുക്കാത്ത 5000 പേരുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും അത്രയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
2600 പേരെന്നായിരുന്നു നവംബറിലെ കണക്ക്. ഇവരില്‍ വലിയൊരു പങ്ക് പിന്നീടു വാക്‌സീന്‍ എടുത്തിട്ടുണ്ടെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു.
ആരോഗ്യകാരണങ്ങളാല്‍ വാക്‌സീന്‍ എടുക്കാത്തവരുടെ പേര് പുറത്തുവിടില്ല. ഇവര്‍ പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കണം.