play-sharp-fill
ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിലെ കൊടിമരങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ഇൻഡസ് കാർ ഷോറുമിലെ ജീവനക്കാർ തടഞ്ഞു; നാട്ടകത്ത് സംഘർഷാവസ്ഥ

ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിലെ കൊടിമരങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ഇൻഡസ് കാർ ഷോറുമിലെ ജീവനക്കാർ തടഞ്ഞു; നാട്ടകത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ

കോട്ടയം:ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിലെ കൊടിമരങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ നാട്ടകം ഇൻഡസ് കാർ ഷോറുമിലെ ജീവനക്കാർ തടഞ്ഞു.നാട്ടകത്ത് സംഘർഷാവസ്ഥ.

റോഡ് സൈഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടേയും കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോ‌ടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിമരങ്ങൾ നീക്കം ചെയ്യാതിരുന്നാൽ അതിനെതിരെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഹൈകോടതി അറിയിച്ചിരുന്നു.

ഇതിനെത്തുടർന്ന് കോട്ടയം നഗരത്തിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാനെത്തിയതായിരുന്നു ന​ഗരസഭാ ജീവനക്കാർ.

ഹെൽത്ത് ഇൻസ്പെടർ ടി എ തങ്കത്തിന്റെ നേതൃത്വത്തിലുള്ള നഗരസഭാ അധികൃതർ ഇൻഡസ് മോട്ടേഴ്സിന് മുന്നിലുള്ള കൊടിമരം മുറിച്ചു മാറ്റാൻ ഒരുങ്ങിയപ്പോൾ ട്രേഡ് യൂണിയനുകൾ സംയുക്തമായി ഇതിനെ തടയുകയായിരുന്നു.

ഹൈക്കോടതി ഉത്തരവുണ്ടന്നും നിർബന്ധമായും മുറിച്ചുമാറ്റുമെന്നും നഗരസഭാ അധികൃതർ പറഞ്ഞെങ്കിലും അതിന് വഴങ്ങാതെ ബലം പ്രയോ​ഗിച്ച് നിൽക്കുകയായിരുന്നു ട്രേഡ് യൂണിയനുകൾ.

തുടർന്ന് പോലിസെത്തി യൂണിയനുകളുമായി ചർച്ച നടത്തി കൊടി മരങ്ങൾ മുറിച്ചുമാറ്റി.

എന്നാൽ മുറിച്ചുമാറ്റിയ കൊടിമരങ്ങൾ നഗരസഭാ അധികൃതർ കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ അത് വിട്ടുകൊടുക്കാതെ യൂണിയനുകൾ
സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കി

തുടർന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ സ്ഥലത്തെത്തുകയും യൂണിയനുകളുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുകയുമായായിരുന്നു