play-sharp-fill
വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമിയോട് അനുബന്ധിച്ച് ശനിയാഴ്‌ച വൈക്കം ടൗണില്‍ പൊലീസ്‌ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി .

വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമിയോട് അനുബന്ധിച്ച് ശനിയാഴ്‌ച വൈക്കം ടൗണില്‍ പൊലീസ്‌ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി .

സ്വന്തം ലേഖകൻ

വെച്ചൂർ ,ടി വി പുരം ഭാഗത്ത് നിന്നും വരുന്ന ബസുകൾ ചേരിൻചുവടിൽ എത്തി, മുരിയൻ കുളങ്ങരയിൽ ആളെ ഇറക്കി
വാഴമന, ഫയർസ്റ്റേഷൻ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ
പോകേണ്ടതുമാണ്


പൂത്തോട്ട, തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ വലിയ കവല പഴയ ബസ് സ്റ്റാൻൻറിൽ എത്തി ആളെ ഇറക്കി
ഇതേറൂട്ടിൽ മടങ്ങി പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂത്തോട്ട തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേയ്ക്ക് പോകുന്ന സ്വകാര്യവാഹനങ്ങൾ ചാലപ്പറമ്പ് ആറാട്ടുകുളങ്ങര കവരപ്പാടി ചേരിൻചുവട് വഴി പോകണം. തോട്ടുവക്കത്തുനിന്നും തെക്കേനട ഭാഗത്തേക്ക് വഹനങ്ങൾ കടത്തി വടുന്നതല്ല.

ടിവി പുരം, വെച്ചൂർ ഭാഗത്തു നിന്നം അഷ്ടമി ദർശനത്തിനു വരുന്ന ജനങ്ങൾ പടിഞ്ഞാറേ പാലം വഴി വന്ന് ആശ്രമം സ്കൂളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം .ടൗൺ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.

വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.

തലയോലപ്പറമ്പ്, പൂത്തോട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ദളാവാക്കുളം ബസ് സ്റ്റാൻഡിൽ പാർക്ക ചെയ്യാം.

വൈക്കം ബോട്ടുജട്ടിയിൽ നിന്നും ജങ്കാർ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.

പാർക്കിങ് ഇവിടെ

ആശ്രാമം സ്കൂൾ, ബോയിസ് ബൈസ്കൂൾ,​ഗേൾസ് ഹൈസ്കൂൾ,കിഴക്കേനട[Near link road],കച്ചേരികവല-കൊച്ചുകവല സ്റ്റേഷൻ Near മിടുക്കി ഷോപ്പ്,കെ എസ് ആർ ടി സിക്ക് എതിർവശം എന്നിവിടെയാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.