video
play-sharp-fill

പാലക്കാട് കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ചുമാറ്റിയ നിലയിൽ

പാലക്കാട് കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ചുമാറ്റിയ നിലയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഭാഗങ്ങൾ കണ്ടെത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് പൊളിച്ചു മാറ്റിയ നിലയിൽ കാർ കണ്ടെത്തിയത്.തെളിവ് നശിപ്പിക്കാൻ പ്രതികൾ തന്നെ ഈ സ്ഥലത്തേക്ക് ക്യത്യത്തിന് ശേഷം കാർ എത്തിച്ചതെന്നാണ് നിഗമനം. കൊലപാതകത്തിൽ പങ്കെടുത്തവരെ സഹായിച്ച രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

പൊള്ളാച്ചി ഊത്തുക്കുള്ളിയിലെ വർക് ഷോപ്പിൽ നിന്നാണ് കാറിന്റെ പൊളിച്ച് മാറ്റിയ ഭാഗങ്ങൾ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊലയാളി സംഘം വാഹനം വിൽപ്പനയ്ക്ക് നൽകിയെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലയ്ക്ക് ശേഷം അക്രമി സംഘം മടങ്ങുമ്പോൾ വഴിയിൽ പലയിടത്തായി വാഹനം കേടായെന്ന് മൊഴിയുണ്ട്. തകരാർ പരിഹരിച്ച് കാർ അതിർത്തി കടത്തുകയായിരുന്നു. പതിനയ്യായിരം രൂപയ്ക്ക് രണ്ടുപേർ ചേർന്നാണ് ബുധനാഴ്ച വാഹനം പൊളിക്കാനെത്തിച്ചത്.

ബുധനാഴ്ചയാണ് കാർ കൊണ്ടുവന്നത്. ബുക്കെല്ലാം പരിശോധിച്ച് വാഹനം വാങ്ങി. തിങ്കളാഴ്ചയാണ് പൊളിക്കാൻ തുടങ്ങിയത് .
കാർ പൊളിക്കാനെത്തിച്ചവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും ജീവനക്കാരൻ.പറഞ്ഞു .

പൊളിക്കാൻ പതിവായി വാഹനം വാങ്ങാറുണ്ട്. നേരത്തെയും ഒരു വാഹനം ഇരുവരും കൊണ്ടുവന്നിരുന്നു. ഇങ്ങനെയൊരു പ്രശ്നമുള്ള വാഹനമാണെന്ന് അറിഞ്ഞിരുന്നില്ല എന്നും വർക്ക്ഷോപ്പുകാർ പറഞ്ഞു.

വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞുള്ള പൊലീസ് അന്വേഷണത്തിലാണ് വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. കൊലപാതകം നടത്തിയവരെ സഹായിച്ച രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൊലയിൽ നേരിട്ട് പങ്കെടുത്ത മൂന്നാളുകളെക്കൂടി പിടികൂടാനുള്ള തെരച്ചിലിലാണ് പൊലീസ്.

ഫൊറൻസിക് പരിശോധന ഫലം അനുകൂലമായാൽ സഞ്ജിത്ത് കൊലക്കേസിൽ കാറിന്റെ ഭാഗങ്ങൾ നിർണായക തെളിവാകും.