play-sharp-fill
ഇന്ധനവില വർദ്ധനവ് : നവംബർ 27 ന് എൻ സി.പിയുടെ രാജ്ഭവൻ മാർച്ച് ; പുതുപ്പളളി നിയോജക മണ്ഡലം കൺവൻഷൻ നടത്തി

ഇന്ധനവില വർദ്ധനവ് : നവംബർ 27 ന് എൻ സി.പിയുടെ രാജ്ഭവൻ മാർച്ച് ; പുതുപ്പളളി നിയോജക മണ്ഡലം കൺവൻഷൻ നടത്തി

സ്വന്തം ലേഖകൻ

പാമ്പാടി : ഇന്ധനവില വർദ്ധനവിനെതിരെയും , പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 27 നു നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

പരിപാടിയുടെ വിജയത്തിനായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനം എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയുടെ വിജയത്തിനായി നടത്തിയ പുതുപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ പാമ്പാടി റെഡ്ക്രോസ് ഹാളിൽ എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജേക്കബ് അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ്, രാജശേഖര പണിക്കർ, നിയോജക മണ്ഡലം ഭാരവാഹികളായ ജോസഫ് , എം.കെ മോഹൻദാസ്, കെ കെ ഗോപാലൻ, പ്രകാശ്, കെ എം ജോൺ ,റെജി തോട്ടപ്പള്ളി, സാംസൺ കൂരോപ്പട , അപ്പച്ചൻ കുട്ടി എന്നിവർ പ്രസംഗിച്ചു.