
മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: മൂന്ന് കോടിയുടെ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശിയപാതയിൽ മേൽമുറി ഹൈവേയിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) നെ അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു എംഡിഎംഎ മയക്കുമരുന്ന്.
ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി മുഹമ്മദ് ഹാരിസെന്ന് പൊലീസ് പറഞ്ഞൂ. പ്രതിയെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റ് വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് പ്രതിയും സംഘവും വിൽപ്പന നടത്തരുന്നതെന്ന് പൊലീസ് പറഞ്ഞു.
ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലിഭിച്ചിരുന്നു. ഇതിനടിസ്ഥാനത്തിൽ പൊലീസ് ഒരാഴ്ചയോളം ജില്ലയിൽ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചിരുന്നു.
തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് മലപ്പുറം ഭാഗത്തേക്ക് വാഹനത്തിൽ മയക്ക് മരുന്ന് വിവരം ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ൻ്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് , സി ഐ ജോബി തോമസ്, എസ് ഐ അമീറലി, ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ ടി കൃഷ്ണകുമാർ, കെ ദിനേഷ്, കെ പ്രഭുൽ, പി സഹേഷ്, എഎസ്ഐ സിയാദ് കോട്ട, എസ് സിപി ഒമാരായ പി സതീഷ് കുമാർ, സി രജീഷ്, എം ഹമീദലി, ജസീർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.