video
play-sharp-fill

ശബരിമലയിൽ ആചാരലംഘനത്തിനായി വീണ്ടും യുവതികളെത്തുമെന്ന് രഹസ്യറിപ്പോർട്ട്;  അർദ്ധരാത്രി കെഎസ്ആർടിസി ബസ് തടഞ്ഞ് വിശ്വാസികൾ

ശബരിമലയിൽ ആചാരലംഘനത്തിനായി വീണ്ടും യുവതികളെത്തുമെന്ന് രഹസ്യറിപ്പോർട്ട്; അർദ്ധരാത്രി കെഎസ്ആർടിസി ബസ് തടഞ്ഞ് വിശ്വാസികൾ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനത്തിനായി വീണ്ടും യുവതികളെത്തുമെന്ന് രഹസ്യറിപ്പോർട്ടുകൾ ലഭിച്ചെന്ന് വിശ്വാസികൾ. ഇതേ തുടർന്ന് അർദ്ധരാത്രി ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ് വിശ്വാസികൾ തടഞ്ഞു. രണ്ട് യുവതികൾ എത്തിയതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് വിശ്വാസികൾ ശബരിമല പ്രദേശത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിക്കുന്നത്. ഇത് തടയാനായി കൂടുതൽ ഹിന്ദു സംഘടനാ പ്രവർത്തകരെയും അയപ്പവിശ്വാസികളെയും ശബരിമലയിൽ നിയോഗിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിക്കുന്നു.

വ്രതശുദ്ധിയോടെ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു. മണ്ഡല തീർത്ഥാടന കാലം അലങ്കോലപ്പെടുത്തിയാൽ കെഎസ്ആർടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്ന് വിശ്വാസികൾ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസവും ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം നടന്നതായാണ് റിപ്പോർട്ടുകൾ. ശബരിമലയിലേക്ക് പോകാൻ എത്തിയ യുവതിയെ പോലീസും വിശ്വാസികളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയെയാണ് പോലീസ് തിരിച്ചയച്ചത്.