video
play-sharp-fill

പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നത് കുട്ടികൊലയാളികൾ; പിടിയിലായത് പത്തും പതിനേഴും വയസ്സുള്ള കുട്ടികൾ

പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നത് കുട്ടികൊലയാളികൾ; പിടിയിലായത് പത്തും പതിനേഴും വയസ്സുള്ള കുട്ടികൾ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ. പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു.

നാവൽപാട്ടു സ്റ്റേഷനിലെ എസ്ഐ സി.ഭൂമിനാഥനാണ് (50) കൊല്ലപ്പെട്ടത്. രാത്രി പട്രോളിങ്ങിനിടെ രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ സബ് ഇൻസ്പക്ടറെ വെട്ടിക്കൊന്ന കേസിൽ നാലു പേർ പിടിയിൽ. പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നാവൽപാട്ടു സ്റ്റേഷനിലെ എസ്ഐ സി.ഭൂമിനാഥനാണ് (50) കൊല്ലപ്പെട്ടത്.

രാത്രി പട്രോളിങ്ങിനിടെ രണ്ടു പേർ ബൈക്കിൽ ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിച്ചപ്പോൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

നിർത്താതെ പോയവരെ ഭൂമിനാഥൻ ബൈക്കിൽ പിന്തുടർന്നു തടഞ്ഞപ്പോൾ മോഷ്ടാക്കൾ തലയിൽ വെട്ടുകയായിരുന്നു. സഹപ്രവർത്തകൻ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച മൃതദേഹമാണു കണ്ടത്.

സംസ്ഥാന സർക്കാർ ഭൂമിനാഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരംഗത്തിനു സർക്കാർ ജോലിയും ഉറപ്പുനൽകി.