video
play-sharp-fill

താലികെട്ടിന് തൊട്ട് മുൻപ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി; മാല ഊരിയെറിഞ്ഞ് വരൻ ;സംഭവം  തിരുവനന്തപുരത്ത്; കതിർ മണ്ഡപത്തിൽ അടി… അടിയോടടി

താലികെട്ടിന് തൊട്ട് മുൻപ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി; മാല ഊരിയെറിഞ്ഞ് വരൻ ;സംഭവം തിരുവനന്തപുരത്ത്; കതിർ മണ്ഡപത്തിൽ അടി… അടിയോടടി

Spread the love

സ്വന്തം ലേഖിക

വെഞ്ഞാറമൂട്: താലികെട്ടിന് മിനിട്ടുകള്‍ക്ക് മുമ്ബ് വെഞ്ഞാറമൂട് സ്വദേശിനിയുമായുളള വിവാഹത്തില്‍ നിന്ന് നിലമേല്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ പിന്മാറി.

വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍ രണ്ടുകൂട്ടരുടേയും ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന് ശേഷം യാതൊരു പ്രശ്നങ്ങളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം മൂലം നീട്ടി വെച്ചിരുന്ന വിവാഹം കൊവിഡ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ നടത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ വരന്റെ അടുത്ത ബന്ധുക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. രാവിലെ ഓഡിറ്റോറിയത്തില്‍ എത്തിയ വരനേയും കൂട്ടരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വീകരിച്ച്‌ ആനയിച്ചപ്പോഴും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ സ്വീകരണ സമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരന്‍ ഈ വിവാഹം വേണ്ടെന്നും താന്‍ പിന്മാറുകയാണെന്നും ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു.

ഒരു യുവാവ് ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്ന് തന്റെയും സഹോദരിയുടെയും ഫോണില്‍ വിളിച്ചെന്നും, കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെന്നുമാണ് വരന്‍ പറഞ്ഞത്. വരന്റെ ബന്ധുക്കളില്‍ ചിലരും ഈ തീരുമാനത്തിന് ഒപ്പം നിന്നതോടെ സംഭവം കൈയാങ്കളിയിലെത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. പൊലീസ് ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടരും രമ്യതയോടെ പിരിഞ്ഞു പോകുകയായിരുന്നു.