play-sharp-fill
തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി; പ്രദര്‍ശനം കാണാന്‍ ആളുകള്‍ തടിച്ചുകൂടി; ദൃശ്യങ്ങൾ വൈറലായതോടെ 12 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി; പ്രദര്‍ശനം കാണാന്‍ ആളുകള്‍ തടിച്ചുകൂടി; ദൃശ്യങ്ങൾ വൈറലായതോടെ 12 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

സ്വന്തം ലേഖിക

ഗാന്ധിന​ഗര്‍: പശുവിനെ സിംഹത്തിന് ഇരയായി നല്‍കി പ്രദര്‍ശനം നടത്തി ദൃശ്യങ്ങള്‍ പ്രചരിച്ചു.

ഗുജറാത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 8ന് ഗിര്‍ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദര്‍ശനം നടന്നത്.

ഒരു തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വന്യജീവി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് വനം വകുപ്പ് കേസെടുത്തത്.

നേരത്തെ സമാനമായ ലയണ്‍ ഷോ നടത്തിയതിന് ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.