
കേസില്ല …! ഒബ്ജക്ഷൻ പറയരുത് സർ; ഞങ്ങൾ ഇവിടെ കിടന്നോട്ടെ; കോട്ടയം സബ് കോടതി വരാന്തയിൽ പട്ടി പെറ്റു കിടക്കുന്നു; ഭരണസിരാകേന്ദ്രത്തിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സുഖം
സ്വന്തം ലേഖകൻ
കേസുമായി ബന്ധപ്പെട്ട് വന്നതല്ല സാർ. ഞങ്ങൾക്ക് കിടപ്പാടമില്ല. അതു കൊണ്ട് ഇവിടെ കൂടിയെന്ന് മാത്രം. സംഭവിച്ചുപോയതാണ്. അറസ്റ്റ് ചെയ്യരുത്.
കോട്ടയത്തെ സബ് കോടതി വരാന്തയിൽ പെറ്റ് കിടക്കുന്ന നായ കൗതുകമാകുന്നു. കോടതിയിലെത്തുന്നവർക്ക് ശല്യമാകാതെയാണ് അമ്മയും കുഞ്ഞുങ്ങളും കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാന്തയിൽ കൂടി നടന്നുപോകുന്നവരെ തലപൊക്കി ഒന്നു നോക്കും. തൻറെ കുഞ്ഞുങ്ങളെ എടുക്കാൻ വന്നതാണെന്ന സംശയത്തിൽ .
എന്നാൽ അല്ലെന്ന് മനസ്സിലായാൽ വീണ്ടും കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കം.
കലക്ട്രേറ്റിലെ ലിഫ്റ്റിനും, സബ് കോടതിയ്ക്കും ഇടയിലാണ് ഈ പാവങ്ങളുടെ വീട്
അതുകൊണ്ടുതന്നെ ലിഫ്റ്റിൽ കയറാൻ എത്തുന്നവരും അല്പം പരിഭ്രാന്തിയിൽ ആണ് വരുന്നത്.
പട്ടി കടിക്കുമെന്ന ആശങ്കയാണ് ഇവർക്ക് . എന്നാൽ കുഞ്ഞുങ്ങളെ അടിച്ചു മാറ്റാൻ ചിലർ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്നവിവരം.