
ദൈവത്തിന്റെ പേരില്‍ മോഷ്ടിക്കുന്നവര്‍ മാത്രം ദൈവത്തെ പേടിച്ചാല്‍ മതി; കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതും തീര്‍ത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ ദൈവത്തിന്റെ പേരില്‍ മോഷ്ടിക്കുന്നവര്‍ മാത്രം ദൈവത്തെ പേടിച്ചാല്‍ മതിയെന്നും പറഞ്ഞു. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നാണ് വിമര്‍ശകര്‍ പരിശോധിക്കേണ്ടെതെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0