ഞങ്ങൾ എങ്ങോട്ട് പോകും; കിടപ്പാടമില്ല, ഭൂമിയില്ല; എല്ലാം കവർന്നില്ലേ ഈ ദുരന്തം; എന്നിട്ടും പോകണമെന്ന് പറയുകയാണോ? കണ്ണിൽ ചോരയില്ലേ അധികാരികളെ നിങ്ങൾക്ക്?
സ്വന്തം ലേഖകൻ
ഏലപ്പാറ : കൊക്കയാർ പഞ്ചായത്തിൽ ഒക്ടോബർ 16 ന് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവനും സ്വത്തുക്കൾക്കും ഭീഷണി ഉണ്ടായ സാഹചര്യത്തിൽ കുറ്റിപ്ലാങ്ങാട് ട്രൈബൽ സ്കൂളിലേയ്ക്ക് മാറ്റി പാർപ്പിച്ച കുടുംബങ്ങളോട് വിടുകളിലേയ്ക്ക് മടങ്ങണമെന്ന തിരുമാനം പുനപരിശോധിക്കണമെന്ന് ക്യാമ്പ് നിവാസികൾ ദുരന്ത ഭീഷണിയിൽ നിന്നും കാഷിക ഗ്രാമം മോചനമായിട്ടില്ല കാലാവസ്ഥ ഇപ്പോഴും ഉറുമ്പിക്കര കുറ്റിപ്ലാങ്ങാട് മേലോരം അഴങ്ങാട് ആന ചാരി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തിവ്രമഴ മണ്ണിടിച്ചിൽ ഉരുൾ പൊട്ടലും തുടരുന്നു പ്രതികൂലമാണ് 27 കുടുംബങ്ങളോട് ക്യാമ്പ് വിട്ടു പോകണമെന്ന രീതിയിൽ ജില്ലാ റവന്യൂ ഡിവിഷണൽ ഓഫിസർ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട് സ്കൂളിൽ നിന്നും മാറിയാൽ കിടപാടം പോലും നഷ്ട്ടപ്പെട്ടവർ എങ്ങോട്ട് പോകുമെന്ന് ദുരിത ബാധിതർ ചോദിക്കുന്നു. 27 കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളുമായി 70 പരം അളുകൾ ഉണ്ട് പകരം ഏർപ്പെടുത്തിയെന്ന് ജില്ലാ ഭരണാധികളുടെ നിർദ്ദേശപ്രകാരം മുള്ള ക്യാമ്പിൽ അവശ്യത്തിന് സൗകര്യങ്ങളില്ല. ഇവിടെ തെ സാഹചര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെയാണ് അധികാരികൾ തിരുമാനങ്ങൾ കൈ കൊള്ളു തെന്ന് പരാതിയുണ്ട്.