
അടുക്കള മാത്രമല്ല മലയാളിയുടെ പോക്കറ്റും കാലിയാകും; കുറച്ചു നാളത്തേക്ക് തക്കാളിയും ഉള്ളിയുമൊക്കെ അങ്ങ് മറന്നേക്കാം; സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില.
കനത്ത മഴ നാശം വിതച്ചതോടെയാണ് പച്ചക്കറി വില ഉയരുന്നത്. വിപണിയില്‍ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതല്‍ 60 വരെ ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മാര്‍ക്കറ്റില്‍ തിങ്കളാഴ്ച സവാളയുടെ മൊത്ത വില 35 രൂപ ആയി. ചെറുകിട മേഖലയില്‍ വിറ്റത് 40 രൂപക്ക്.
ഉരുളക്കിഴങ്ങ് മൊത്തവില 25 രൂപയില്‍ നിന്ന് 30 രൂപയില്‍ എത്തി. ചെറുകിട മേഖലയില്‍ ഉരുളക്കിഴങ്ങ് വില്‍ക്കുന്നത് 40 രൂപക്ക്. രണ്ടാഴ്ച മുമ്ബ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത് ഇപ്പോള്‍ 1900 രൂപയില്‍ എത്തി.
ഉള്ളി മൊത്ത വില 25-30 രൂപയില്‍ നിന്ന് 35-40 രൂപക്ക് മേല്‍ത്തരം ഇനത്തിന് വില ഉയര്‍ന്നു.
എല്ലാ വിപണികളിലും പുതിയ വിലയിലാണ് പച്ചക്കറി നല്‍കുക. അത്യാവശ്യ പച്ചക്കറികള്‍ ഉള്‍പ്പെടെ പലതിനും പൊള്ളുന്ന വിലയാണ്.