
കോട്ടയം ബ്രഹ്മമംഗലത്ത് കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കാലായില്‍ സുകുമാരന്റെ ഭാര്യ സീന(54) മകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുകുമാരനും ഇളയമകള്‍ സുവര്‍ണ്ണയും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് അവശനിലയിലായ ഇവരെ അയല്‍വാസികള്‍ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുകുമാരന്റെ ഇളയമകള്‍ സുവര്‍ണയ്ക്ക് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചികില്‍സയില്‍ പ്രശ്ന പരിഹാരവും കണ്ടിരുന്നു. ഇതിനിടെ കൊവിഡ് വന്നുപോയ ശേഷം മൂത്ത മകള്‍ സൂര്യയും ചില മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു.
ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി. സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവച്ചത്. വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതിനൊപ്പം സാമ്ബത്തിക പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്ബോഴേക്കും മൂത്തമകള്‍ സൂര്യയും മരിച്ചു.
സുകുമാരന്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇളയമകള്‍ 23 വയസുള്ള സുവര്‍ണയുടെ നിലയും അതീവ ഗുരുതരമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.