
ഹോട്ടലിൻ്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐ യുടെ മരണത്തിൽ ദുരൂഹത; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിച്ചില്ല, പകരം കണ്ടെത്തിയത് അജ്ഞാതമായ ദ്രാവകം
സ്വന്തം ലേഖകൻ
കോട്ടയം: കുറിച്ചിയിലെ ഹോട്ടലിൻ്റെ മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഎസ്ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിക്കാത്തതും വയറിനുള്ളിൽ നിന്നും അജ്ഞാതമായ ദ്രാവകം കണ്ടെത്തിയതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
അതുകൊണ്ടു തന്നെ ഈ ദ്രാവകമാണോ, കൊവിഡാണോ മരണമെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പൊലീസ്. എ.ആർ ക്യാമ്പിലെ എ.എസ്.ഐ കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായരെ (53) യാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയത്. മരണം ഹൃദയാഘാതത്തെ തുടന്നാണ് എന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്.