കൊല്ലം ബൈപ്പാസില്‍ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
കൊല്ലം: ബൈപ്പാസില്‍ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് കടവൂര്‍ സിഗ്നലിന് സമീപമായിരുന്നു അപകടം. മഴപെയ്ത് നനഞ്ഞുകിടന്ന റോഡില്‍ ബ്രേക്ക് ചെയ്യുന്നതിനിടെ വാഹനം തെന്നി മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം കണ്ട്രോള് റൂമിലെ വാഹനമാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ഡി.കെ. അനില്‍കുമാര്‍, സി.പി.ഒ പ്രവീണ്‍ എന്നിവര്‍ക്ക് നിസാര പരിക്കുണ്ട്. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി
Third Eye News Live
0