സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. പതിവു പോലെ ഇന്ധനവില ഇന്നും കൂട്ടി.
പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 11 ദിവസത്തിനുളളില്‍ ഡീസലിന് 2.58 രൂപയുടെ വര്‍ധനയുണ്ടായി. പെട്രോളിന് 1.45 രൂപയും കൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 12 പൈസയും, ഡീസലിന് 96 രൂപ 41 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഡീസലിന് 2.97 രൂപയും, പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ചാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. സര്‍ക്കാര്‍ നികുതി ചുമത്തുന്നതു കൂടുകയും കുറയുകയും ചെയ്യുന്നതും വിലവ്യത്യാസത്തിനു കാരണമാകുന്നു.
വില കുറയ്ക്കാന്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേരളം ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതിനാല്‍ നടന്നില്ല.