video
play-sharp-fill

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുക്കൊണ്ട് രാജ്യത്ത് വീണ്ടും കൊലപാതകങ്ങൾ തുടർക്കഥയാകുന്നു; ആളുകൾ നോക്കി നിൽക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 30കാരിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുക്കൊണ്ട് രാജ്യത്ത് വീണ്ടും കൊലപാതകങ്ങൾ തുടർക്കഥയാകുന്നു; ആളുകൾ നോക്കി നിൽക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 30കാരിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുക്കൊണ്ട് രാജ്യത്ത് വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു.ആളുകൾ നോക്കി നിൽക്കെ ആണ് 30 കാരിയായ യുവതിയെ ഡൽഹിയയിൽ കഴുത്തറുത്ത് കൊലപ്പെടുതത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ ദ്വാരക ഏരിയയിലാണ് സംഭവം അരങ്ങേറിയത്.

വഴിയരികിൽ നിൽക്കുകയായിരുന്ന വിഭയെ ദീപക് കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവൈരാ​ഗ്യം ആണെന്നാണ് പോലീസസിന്റെ പ്രാഥമിക നി​ഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയിൽ ബാഗുമായി യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗിൽ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിർത്തി കഴുത്തറുത്ത് ഓടി രക്ഷപ്പെട്ടു. യുവതി വടിയുമായി ഇയാളെ പ്രതിരോധിക്കാൻ‍ ശ്രമിച്ചെങ്കിലും ഇയാൾ കീഴ്പ്പെടുത്തി. യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട വിഭയും ഭർത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് ഇയാൾ മദ്യപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

നാട്ടുകാരാണ് പ്രതിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്. നാട്ടുകാരുടെ മർദ്ദനമേറ്റ ആശുപത്രിയിൽ പ്രവേശിച്ച ഇയാളുടെ നില ഗുരുതരമാണ്.

അക്രമിയെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസിന്റെ വാഹനവും ക്രുദ്ധരായ ആളുകൾ തകർത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തു.