Spread the love

കോട്ടയം: ജില്ലയിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയായി മാറുന്നു.ജില്ലയിൽ വർദ്ധിച്ചു വരുന്ന ​ഗതാ​ഗതക്കുരുക്കും വാഹനം ഓടിക്കുന്നതിലെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമായി തീരുമ്പോൾ എന്ത്ചെയ്യണമെന്നറിയാതെ തലപുകയ്ക്കുകയാണ് അധികാരികൾ.

ഇന്ന് കോട്ടയം മണർകാട് പഴയ കെ.കെ.റോഡിന് സമീപത്തുള്ള ബൈപ്പാസ് റോഡിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത് നാലുപേരാണ്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill

നവീകരണം കഴിഞ്ഞതോടെ പൊൻകുന്നം– പ്ലാച്ചേരി റോഡ് ഓർഡിനറിയിൽ നിന്ന് സൂപ്പർഫാസ്റ്റായ അനുഭവമാണ്. ഓരോ സ്റ്റോപ്പിലും നിർത്തി ഞെരങ്ങി ഓടുന്ന ഓർഡിനറി ബസിൽ നിന്നു മാറി സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാവും. പിടിച്ചിരുന്നില്ലെങ്കിൽ യാത്രക്കാർ താഴെ വീഴും. റൺവേയുടെ നിലവാരത്തിലേക്കാണ് ഈ പാതയുടെ മാറ്റം. നീളവും വീതിയും കെട്ടും മട്ടും മാത്രമല്ല മാറിയത്. സ്വഭാവവും മാറി. മുൻപു വാഹനങ്ങൾ ‘കിതച്ചു പാഞ്ഞെങ്കിൽ’ ഇന്ന് അതേ റോഡിൽ അതേ വാഹനങ്ങൾ കുതിച്ചു പായുന്നു.ഇതോടെ അപകടങ്ങളും കൂടി.

21 അപകടങ്ങൾ

റോഡ് നിർമാണം ആരംഭിച്ചിട്ട് ഒരു വർഷം. ഇതുവരെ 21 അപകടങ്ങൾ. 3 മരണം. 14 പേർക്ക് പരുക്ക്.

റോഡിന്റെ മാറ്റം
പൊൻകുന്നം മുതൽ പ്ലാച്ചേരി വരെ 22.17 കിലോമീറ്റർ. നവീകരണത്തിനു മുൻപ് യാത്രാ സമയം 1.15 മണിക്കൂർ. നവീകരണ ശേഷം 45 മിനിറ്റ്. ഈ മാറ്റം കൊണ്ട് എന്തൊക്കെ സംഭവിക്കുന്നു.
വേഗം കൂടി
റോഡിന്റെ പ്രതലം കൂടുതൽ നിരപ്പുള്ളതും മൃദുവുമായി.20 എംഎം പ്രിമിക്സ് കാർപറ്റാണ് പഴയ റോഡിന്.ബിഎംബിസി നിലവാരത്തിൽ എത്തിയതോടെ 40 എംഎം പ്രിമിക്സ് കാർപറ്റായി. ഇതൂമൂലം വാഹനങ്ങളുടെ വേഗത ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ കൂടുന്നു.മുൻപ് 50 കിലോമീറ്റർ വേഗത്തിൽ പോയിരുന്ന വാഹനം ഇപ്പോൾ 60 കിലോമീറ്റർ വേഗത്തിലായി.ഇതു യാത്രക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും കണക്കുകൂട്ടൽ തെറ്റിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീതി കൂടി
പഴയ റോഡിന്റെ വീതി 7 മീറ്ററാണ്. പുതിയ റോഡിന് 10 മീറ്ററും. റോഡ് കടക്കുന്നവർ സൂക്ഷിക്കണം. അവർക്ക് റോഡിലെ ദൂരം കൂടി. നേരത്തേ കടക്കാൻ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം വേണം.

റോഡ്

റോഡിന്റെ പ്രതലം ഏറെ മൃദുവായി. അമിത വേഗത്തിൽ വന്നാൽ വാഹനം തെന്നും. പ്രതലത്തിന്റെ മാറ്റം ഡ്രൈവർമാർ ഉൾക്കൊള്ളുന്നില്ല.

തിരക്കു കൂടി
റോഡ് നന്നായതോടെ വാഹനങ്ങളുടെ വരവ് കൂടി. ഇതു പ്രധാന പാതയായി. വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തിൽ ഏറെ വർധന. പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽ നിന്നു കൂടുതൽ വാഹനങ്ങൾ എത്തുന്നു.

വളവുകൾ നിവർന്നില്ല

വേഗം കൂടിയെങ്കിലും വളവുകൾ പൂർണമായും നിവർന്നില്ല. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണംവിടുന്നു. പലപ്പോഴും എതിർദിശയിലെ വാഹനം കാണുന്നില്ല.