video
play-sharp-fill

ശബരിമലയിലേതെന്ന് മോൻസൺ പറഞ്ഞ ചെമ്പോല തൃശൂരിൽ നിന്ന് വാങ്ങിയത്; ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെമ്പോലയില്‍ ഉള്ളതായി അറിയില്ല;  വെളിപ്പെടുത്തി പുരാവസ്തു കച്ചവടക്കാരന്‍

ശബരിമലയിലേതെന്ന് മോൻസൺ പറഞ്ഞ ചെമ്പോല തൃശൂരിൽ നിന്ന് വാങ്ങിയത്; ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെമ്പോലയില്‍ ഉള്ളതായി അറിയില്ല; വെളിപ്പെടുത്തി പുരാവസ്തു കച്ചവടക്കാരന്‍

Spread the love

സ്വന്തം ലേഖിക

കൊല്ലം: മോന്‍സണ്‍ മാവുങ്കിൻ്റെ കൈവശമുള്ള ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷ്.

ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിലാണ് മോൺസൺ ചെമ്പോലയെ പ്രചരിപ്പിച്ചത്. എന്നാൽ ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെമ്പോലയില്‍ ഉള്ളതായി തനിക്ക് അറിയില്ലെന്ന് സന്തോഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ചീരപ്പന്‍ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോന്‍സന്‍ മാവുങ്കല്‍ ചെമ്പോല പ്രചരിപ്പിച്ചത്. പക്ഷെ ചെമ്പോല കൈമാറുന്ന ഘട്ടത്തില്‍ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടേയില്ല.

പിന്നീട് വാര്‍ത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോന്‍സന്‍ പ്രചരിപ്പിച്ച കാര്യം അറിഞ്ഞതെന്നും സന്തോഷ് അവകാശപ്പെടുന്നു. ചെമ്പോലയുടെ ആധികാരികതയെ കുറിച്ച്‌ അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞു.