
ജീവിതം തകർക്കരുത്; മോൻസണുമായുള്ളത് പ്രൊഫഷണൽ ബന്ധം മാത്രം; മോൻസൺ ഡോക്ടർ തന്ന മരുന്ന് ഉപയോഗിച്ചിട്ടാണ് നിരവധി ആശുപത്രികളിൽ പോയി ചികിൽസിച്ചിട്ടും ഭേദമാകാത്ത അസുഖം മാറിയതെന്നും നടി ശ്രുതി ലക്ഷ്മി
സ്വന്തം ലേഖകൻ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലും താനുമായി പ്രൊഫഷണല്‍ അടുപ്പം മാത്രമാണുള്ളതെന്ന് നടി ശ്രുതി ലക്ഷ്മി.
പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതും മാത്രമാണ് അയാളുമായുള്ള ബന്ധമെന്ന് നടി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ.
എന്നാൽ
ഒരു ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തില്‍നിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാല്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി. നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്ബോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.
അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടികൊഴിച്ചില്‍. ഒരുപാട് ആശുപത്രികളില്‍ കാണിച്ചിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ അദ്ദേഹം മരുന്നു തന്നപ്പോള്‍ പൂർണ്ണമായും മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു.
ഡോക്‌ടര്‍ അല്ലെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.
മോന്‍സന്‍ മാവുങ്കലിന്‍റെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന ശ്രുതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് നടിയുടെ പ്രതികരണം