Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: സി പി എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായി.

സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതല്‍ കാണാതായത്. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം സജീവനെ മാറ്റിയതാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, കരിമണല്‍ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന സജീവന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായമാണെന്ന് സമരസമിതിയും ഉന്നയിക്കുന്നത്.

വിഭാഗീയ പ്രശ്നങ്ങള്‍ പാര്‍ട്ടിയ്ക്കിടയില്‍ പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.

എന്നാല്‍ സജീവന്റെ തിരോധാനത്തി‌ല്‍ കരിമണല്‍ കമ്പനിക്കെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.