video
play-sharp-fill

പട്ടാപ്പകൽ  യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം;ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് നേരെ ഡീസൽ പന്തം  എറിഞ്ഞു;  വിഷം കഴിച്ച പ്രതിയും ഗുരുതരാവസ്ഥയിൽ

പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം;ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് നേരെ ഡീസൽ പന്തം എറിഞ്ഞു; വിഷം കഴിച്ച പ്രതിയും ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം . പോത്തൻകോട് കാവുവിളയിലാണ് സംഭവം.

സംഭവത്തിന് ശേഷം വിഷം കഴിച്ച പ്രതി സിബിൻ ലാലിനെ പൊലീസ് കാവലിൽ ആശുപത്രിയിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തയ്യൽ പഠിക്കാനെത്തിയ യുവതിയെയാണ് ഭർത്യ സഹോദരനായ സിബിൻ ലാൽ കൊലപ്പടുത്താൻ ശ്രമിച്ചത്.

യുവതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ പ്രതി ഡീസൽ ഒഴിച്ച് കത്തിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം.

ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും യുവതിയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്. ആക്രമണത്തിൽ അരയ്ക്ക് താഴേക്ക് യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പിടികൂടുന്നതിനിടെ വിഷം കഴിച്ച പ്രതിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി.
നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. കുത്തി കൊല്ലും കത്തിക്കും എന്നൊക്കെയായിരുന്നു ഭീഷണി. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എട്ട് മാസമായി മോൾ തന്റെ വീട്ടിൽ ആയിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.