video
play-sharp-fill

ഓടിപിയും വേണ്ട; അക്കൗണ്ട് നമ്പരും വേണ്ട; എസ് ബി ഐ യിൽ നിന്നും അധ്യാപികയുടെ നാല്പതിനായിരം രൂപ അടിച്ചുമാറ്റി

ഓടിപിയും വേണ്ട; അക്കൗണ്ട് നമ്പരും വേണ്ട; എസ് ബി ഐ യിൽ നിന്നും അധ്യാപികയുടെ നാല്പതിനായിരം രൂപ അടിച്ചുമാറ്റി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: തലശ്ശേരിയില്‍ കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നാല്‍പതിനായിരം രൂപ തട്ടിയെടുത്തതായി പരാതി.

ഫോണിലേക്ക് എസ്ബിഐയുടെ വ്യാജ ലിങ്ക് അയച്ചാണ് പണം തട്ടിയത്. തലശ്ശേരി എന്‍ടിടിഎഫ് കോളേജിലെ അധ്യാപികയായ നീന ബേബിയുടെ മൊബൈലിലേക്ക് ഈ മാസം 23ന് ഒരു മെസേജ് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാന്‍ നമ്പര്‍ അപ് ലോഡ് ചെയ്തിട്ടില്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് താല്‍ക്കാലികമായി റദ്ദാകും.

അതിനോടൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ലിങ്കില്‍ കയറി എസ്ബിഐയുടേതിന് സമാനമായ വെബ്സൈറ്റാണ് തുറന്നത്.

പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. അഞ്ച് മിനുട്ടിന് ശേഷം അക്കൗണ്ടില്‍ നിന്ന് ആദ്യം പതിനെട്ടായിരം രൂപയും രണ്ടാമത് ഇരുപത്തിരണ്ടായിരം രൂപയും പിന്‍വലിച്ചതായി മെസേജ് എത്തി.

ഒരു ഒടിപിയോ , ഫോണ്‍ കോളോ പോലും ഇല്ലാതെയായിരുന്നു ഈ തട്ടിപ്പ്

നീനയുടെ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ സെല്‍ കേസെടുത്തു. മുംബൈയിലെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുള്ളത്. എടിഎം തട്ടിപ്പടക്കം നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിൽ നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവ‌ര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് എസ്ബിഐ അറിയിച്ചു.