
മരുമകന് അടുപ്പിലുമാകാം; കോവളം ബീച്ചിൽ മാസ്ക് ധരിക്കാതെ റിയാസും കുടുംബവും; ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് രൂക്ഷവിമർശനം; മന്ത്രി തന്നെ നിയമം ലംഘിക്കുന്നുവെന്ന് ആക്ഷേപം
തിരുവനന്തപുരം: കുടുംബത്തോടൊപ്പം കോവളം ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനം.
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമുള്ള സമയത്ത് ഫോട്ടോയില്‍ റിയാസും കുടുംബത്തിലെ മറ്റുളളവരും മാസ്ക് ധരിക്കാഞ്ഞതാണ് വിവാദമായത്. മന്ത്രി തന്നെ നിയമം ലംഘിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
ഭാര്യ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് റിയാസ് കോവളത്ത് എത്തിയത്. റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്ക് ഇട്ടിട്ടില്ല കേസ് എടുക്കാന്‍ വകുപ്പ് ഉണ്ടോ. സാധാരണ ജനങ്ങളെ പിഴിഞ്ഞ് 86 കോടി പിരിച്ച പൊലീസ് ഏമാന്‍മാര്‍ ഫൈന്‍ അടിച്ചു കൊടുക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരെ തുടങ്ങിയ കമന്റുകളും കമന്റ് ബോക്സില്‍ വന്നിട്ടുണ്ട്.
കാരണോര്‍ക്ക് അടുപ്പിലുമാകാം, കാരണോരല്ല മരുമോനാണ്, പൊലീസ് കാണേണ്ട… മാസ്ക് വയ്ക്കാത്തതിന് വായില്‍ തോന്നിയ ഫൈന്‍ കിട്ടും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.