video
play-sharp-fill

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല; തെരെഞ്ഞെടുപ്പ് കമ്മീഷൻ

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല; തെരെഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അബ്ദുൽ റസാഖ് കള്ളവോട്ടിലൂടെയാണ് വിജയിച്ചതെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹർജി. ഇത് പിൻവലിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് കമ്മീഷൻ പറയുന്നത്.

ഈ ഹർജിയിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പാടില്ല എന്നാണ് നിയമം. ഉപതെരഞ്ഞെടുപ്പ് നടന്നാൽ തന്നെ വിധി ഹർജിക്കാരന് അനുകൂലമായാൽ വീണ്ടും ജയിച്ച കക്ഷിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അത്രത്തോളം സങ്കീർണ്ണമായ നിയമത്തിലൂടെയാണ് 1951 ലെ ജനപ്രാതിനിധ്യ നിയമം കടന്നുപോകുന്നത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി നേരത്തെ സമനസ് അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഹർജി പിൻവലിക്കില്ലെന്നും പെട്ടെന്നു തീർപ്പാക്കണമെന്നു കോടതിയോട് അഭ്യർഥിക്കുമെന്നമാണ് കെ.സുരേന്ദ്രൻ പറയുന്നു. എന്നാൽ സുരേന്ദ്രനും ബി.ജെ.പിയും ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് ഹർജി പൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സി.പി.ഐ.എം നിലപാട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ റസാഖ് ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

സാധാരണഗതിയിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ 6 മാസത്തിനുള്ളിൽ നടത്തണമെന്നാണു ചട്ടം. സ്പീക്കർ ഇതു സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കൈമാറണം. അവരതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടർമാരാണു മണ്ഡലത്തിലുള്ളത്. ഇതിൽ 1,58,584 വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. പോളിങ് 76.19%. മുസ്ലിം ലീഗ് സ്ഥാനാർഥിയായ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ 56,781 വോട്ടു നേടി. സി.പി.ഐ.എം സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുൻപു നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുൽ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.