‘എ.ഐ.സി.സി നേതൃമാറ്റം ഉടൻ വേണം; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യം’; ശശി തരൂർ എംപി
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: എ.ഐ.സി.സി നേതൃമാറ്റം ഉടൻ വേണമെന്ന് ശശി തരൂർ എംപി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധി നിലവിൽ താത്കാലിക അധ്യക്ഷയായാണ് പ്രവർത്തിക്കുന്നത്. സ്ഥാനം ഒഴിയുമെന്ന് അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടൻ വേണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോണിയ മികച്ച നേതാവാണ്. എന്നാൽ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം പാർട്ടിയിലുണ്ടെന്നും രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണമെന്നും തരൂർ ആവശ്യപ്പെട്ടു.
Third Eye News Live
0