
അദ്ധ്യാപകനുമായുള്ള രഹസ്യ ചാറ്റിങ്ങ് വീട്ടുകാർ കണ്ടു: എട്ടാം ക്ലാസുകാരി ജീവനൊടുക്കി
തേർഡ് ഐ ക്രൈം
കൊച്ചി: ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക് പല രീതിയിലാണ് വില്ലനാകുന്നത്. ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപകനുമായുള്ള ചാറ്റ് വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്നെന്ന പൊലീസ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന്. കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13)യാണ് തൂങ്ങി മരിച്ചത്. സഫയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഈ വിവരം വീട്ടുകാര്‍ സഫയോട് പറഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റിഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൃത്യമായ വിവരം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.