
‘ആർ.എസ്.പി യുഡിഎഫിന്റെ അവിഭാജ്യ ഘടകം; ഗൗരവകരമായ ചില വിഷയങ്ങള്‍ ആർ.എസ്.പി ഉന്നയിച്ചിട്ടുണ്ട്, അതിന് ഹ്രസ്വവും ദീര്‍ഘവുമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കും’; വി.ഡി. സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആർ.എസ്.പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗൗരവകരമായ ചില വിഷയങ്ങള്‍ ആർ.എസ്.പി ഉന്നയിച്ചിട്ടുണ്ടെന്നും, അതിന് ഹ്രസ്വവും ദീര്‍ഘവുമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് ആർ.എസ്.പിയും പ്രതികരിച്ചു. യുഡിഎഫ് ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഭയകക്ഷി ചർച്ച തുടരുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ആർ.എസ്.പി ഉന്നയിച്ച പരാതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.