മഞ്ഞുണ്ടായിട്ട് വേണ്ടേ ഉരുകാന്‍; കാര്യങ്ങളെല്ലാം സോള്‍വായി; പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ല; നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

മഞ്ഞുണ്ടായിട്ട് വേണ്ടേ ഉരുകാന്‍; കാര്യങ്ങളെല്ലാം സോള്‍വായി; പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ല; നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായും എല്ലാ പ്രശ്നങ്ങളും തീര്‍ന്നതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകുമെന്നും പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പുതുപ്പളളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെ വി.ഡി സതീശന്‍ കണ്ടിരുന്നു. പുന:സംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടായതില്‍ വേദനയുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിനുളള വി.ഡി സതീശന്റെ ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. സംസ്ഥാന നേതൃത്വം നടത്തുന്ന ചര്‍ച്ചകളുമായി സഹകരിക്കുമെന്ന് ദീര്‍ഘനേരം പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയ ശേഷം ചെന്നിത്തലയും പ്രതികരിച്ചു.അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗൃഹസന്ദര്‍ശന പരിപാടി നടക്കുകയാണെന്നും പുതിയ നേതാക്കള്‍ പഴയ നേതാക്കളെ കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group