video
play-sharp-fill

ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് കേരള പൊലീസിന്റെ നയം; പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നു-സി.പി.ഐ ദേശീയ നേതാവ് ആനി രാജ

ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് കേരള പൊലീസിന്റെ നയം; പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നു-സി.പി.ഐ ദേശീയ നേതാവ് ആനി രാജ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നും, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാവുന്നുണ്ടെന്നും അവർ വിമർശിച്ചു.

പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ കേരളത്തിലെ പോലീസിലെ ഒരു വിഭാഗം പ്രവർത്തിക്കുകയുണ്ടായി.

അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നത്. ആ സമയത്ത് കൂടുതൽ ശക്തിയോടെ ഈ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പോലീസ് വീണ്ടും പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും ആനി രാജ പറഞ്ഞു.