video
play-sharp-fill

അവര്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ട്ടി അവരോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞാല്‍ അവരെവിടെ പോകും; സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ്; രമേശ് ചെന്നിത്തലയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം; എഎന്‍ രാധാകൃഷ്ണന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍. ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ട്ടി അവരോട് പൊയ്‌ക്കൊള്ളാനാണ് പറഞ്ഞതെന്നും നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ല. സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എന്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്വുഡേഷനാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തോ അന്‍പതോ വര്‍ഷം ജീവിതം കൊടുത്തിട്ടുള്ള പാര്‍ട്ടി, താഴെ തലം മുതല്‍ വളര്‍ത്തിയെടുത്ത പാര്‍ട്ടി…അവര്‍ക്കൊരു പശ്ചാത്തലമുണ്ട്..അതില്‍ ജീതിമസവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്…അദ്ദേഹം പറഞ്ഞു.