
ആശുപത്രിയില്‍ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം; പ്രതി ആശിഷിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; അമ്മയുടെ തല കമ്പി വടി കൊണ്ട് അടിച്ച് പൊട്ടിച്ചു; മകന്റെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍
കൊല്ലം: പരവൂരിലെ സദാചാര പൊലീസ് ആക്രമണക്കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരവൂര്‍ ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ ഒളിവിലാണ്.
ആശുപത്രിയില്‍ പോയി മടങ്ങിയ ഷംലയ്ക്കും മകന്‍ സാലുവിനും നേരെയായിരുന്നു ആശിഷിന്റെ ആക്രമണം. ”ഇവിടെ ഇതൊന്നും നടക്കില്ല, വേറെ സ്ഥലം നോക്കിക്കോണം” എന്നാക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഇവരോട് നിന്റെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ലല്ലോ എന്നും ആശിഷ് പറഞ്ഞു. കാറും കമ്പിവടി ഉപയോഗിച്ച് തല്ലിത്തകര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയും മകനും ആണെന്നതിന് തെളിവ് എന്താണെന്നും ചോദിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയതായിരുന്നു ഇവര്‍. അമ്മയും മകനുമാണെന്ന് പല ആവര്‍ത്തി പറഞ്ഞിട്ടും ഇയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല.
നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഇരുവരും പറയുന്നു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകര്‍ത്തു. സാലുവിന്റെ കൈയില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ആശിഷ് ശ്രമിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്