play-sharp-fill
കോട്ടയം നഗരസഭയിലെ അഴിമതിക്ക് കടിഞ്ഞാണിടാനുറച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍; നഗരസഭയിലെ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ കൊടിയ അഴിമതിയെന്ന് കൗണ്‍സിലര്‍മാര്‍; പ്രമേയം പാസാക്കിയത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച്; നഗരസഭ വിജിലന്‍സ് നിരീക്ഷണത്തില്‍

കോട്ടയം നഗരസഭയിലെ അഴിമതിക്ക് കടിഞ്ഞാണിടാനുറച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍; നഗരസഭയിലെ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ കൊടിയ അഴിമതിയെന്ന് കൗണ്‍സിലര്‍മാര്‍; പ്രമേയം പാസാക്കിയത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച്; നഗരസഭ വിജിലന്‍സ് നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍

കോട്ടയം: നഗരസഭയിലെ അഴിമതിക്ക് കടിഞ്ഞാണിടാനുറച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍. നഗരസഭയിലെ പിടിപ്പ്‌കേടും ഭരണസ്തംഭനവും ചര്‍ച്ചയാക്കി കൗണ്‍സില്‍ യോഗം നടന്നത് അഞ്ചര മണിക്കൂറാണ്. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചേര്‍ന്ന യോഗം രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ചര വരെ നീണ്ടുനിന്നു.

ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തായിരുന്നതിനാല്‍ വൈസ് ചെയര്‍മാന്റെ ആധ്യക്ഷതയിലായിരുന്നു യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്നും അംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. അഞ്ചര മണിക്കൂര്‍ നീണ്ട കൗണ്‍സില്‍ യോഗത്തില്‍ അഴിമതി തടയുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഹരിതകര്‍മ്മസേന, കടത്ത് വള്ള തൊഴിലാളികള്‍, സിഎഫ്എല്‍ടിസിയിലെ ഭക്ഷണവിതരണം എന്നിവയ്ക്കുള്ള ഫണ്ട് പോലും യഥാസമയം അനുവദിച്ച് നല്‍കാറില്ല. ഇതിനെതിരെ ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ബില്ലുകള്‍ പാസ്സാക്കാതെ പെരുവഴിയിലിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഏറ്റുമാനൂര്‍, വൈക്കം, ചങ്ങനാശേരി തുടങ്ങിയ നഗരസഭകളെ അപേക്ഷിച്ച് കോട്ടയം നഗരസഭിയില്‍ ആവശ്യത്തിലേറെ ഫണ്ട് നീക്കിയിരുപ്പ് ഉള്ളപ്പോഴാണ് ഈ അഴിമതി അരങ്ങേറുന്നത് എന്ന കാര്യം പരിതാപകരമാണ്.

കോവിഡ് രോഗികള്‍ക്കുള്ള ആംബുലന്‍സ് കൗണ്‍സില്‍ അറിയാതെ നിര്‍ത്തിവച്ച സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ആംബുലന്‍സ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.

നഗരസഭയിലെ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ഉള്‍പ്പെടെ കൊടിയ അഴിമതിയെന്ന് കൗണ്‍സിലര്‍മാര്‍ അംഗങ്ങളും അംഗീകരിക്കുന്നുണ്ട്.

ഉദ്യോഗസ്ഥ ഭരണമാണ് കോട്ടയം നഗരസഭയില്‍ നിലവിലുള്ളത്, ഭരണപക്ഷം ഉള്‍പ്പെടെ നോക്കുകുത്തി ആകുകയാണ്. അഴിമതിയുടെ വിളനിലമായ കോട്ടയം നഗരസഭ വിജിലന്‍സ് നിരീക്ഷണത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കന്നുണ്ട്.