play-sharp-fill
വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ക്ലാസുകള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണ വിജയമായില്ല; സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം റീചാര്‍ജ് ചെയ്യാത്തതും മറ്റ് നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളും തടസ്സമായി; പ്ലസ് വണ്‍ പരീക്ഷ തയാറെടുപ്പുമായി സര്‍ക്കാര്‍ മുമ്പോട്ട്, ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പകച്ച് പിന്നോട്ട്

സ്വന്തം ലേഖകന്‍

കുമ്പള: പ്ലസ് വണ്‍ പരീക്ഷ തയാറെടുപ്പുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമ്പോള്‍ ആശങ്കയുടെ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാരണം പലകുട്ടികള്‍ക്കും സ്‌കൂളുകളില്‍ സീറ്റ് ലഭിച്ചിരുന്നില്ല. ഇത്തരത്തിലുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പിന്നീട് ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററിക്ക് അപേക്ഷ നല്‍കി പഠനം പാതിപോലും എത്താതെ നില്‍ക്കുന്നത്.

ഈ വര്‍ഷം സര്‍ക്കാര്‍ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പൂര്‍ണ്ണ വിജയമായില്ല. ചില സ്‌കൂളുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതുവഴി ക്ലാസുകള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും സാമ്പത്തികം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഫോണ്‍ ഇല്ലാത്തതും റീചാര്‍ജ് ചെയ്യാത്തതും മറ്റ് നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളും കൊണ്ട് സാധ്യമായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വര്‍ഷവും സ്‌കൂളുകളില്‍ കോണ്ടാക്റ്റ് ക്ലാസുകള്‍ നല്‍കിയും ഓരോ വിഷയങ്ങള്‍ക്കും അസൈന്‍മെന്റോ പ്രൊജക്ട് വര്‍ക്കോ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തര മൂല്യനിര്‍ണയ സ്‌കോറുകള്‍ നല്‍കിയിരുന്നത്. ഇതും തടസ്സപ്പെട്ടു. രണ്ടമാസമായി വിഷയങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും കൃത്യമായ ഗൈഡന്‍സ് ഇല്ലാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ കോപ്പുകൂട്ടുന്നത്.