play-sharp-fill
മയക്കുമരുന്ന് കേസ്: റാണ ദഗുബട്ടിയെയും രാകുൽ പ്രീത് സിംങിനെയും ഇഡി ചോദ്യം ചെയ്യും; ചോദ്യം ചെയ്യുന്നത് നാലു വർഷം മുൻപുള്ള മയക്കുമരുന്നു കേസിൽ

മയക്കുമരുന്ന് കേസ്: റാണ ദഗുബട്ടിയെയും രാകുൽ പ്രീത് സിംങിനെയും ഇഡി ചോദ്യം ചെയ്യും; ചോദ്യം ചെയ്യുന്നത് നാലു വർഷം മുൻപുള്ള മയക്കുമരുന്നു കേസിൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: മലയാള സിനിമയെ അടക്കം പിടികൂടിയ മയക്കുമരുന്നു മാഫിയക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പ്രമുഖ താരങ്ങൾ അടക്കം 12 പേർക്കെതിരെ ഇഡിയും പൊലീസും നടപടികൾ ആരംഭിച്ചിരിക്കുകയാണ്.


മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കേസിലാണ് സിനിമാതാരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിംഗ് എന്നിവരുൾപ്പെടെ 12 പേരെ ഇഡി ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവർഷം മുൻപുള്ള മയക്കുമരുന്ന് കേസിലാണ് ചോദ്യം ചെയ്യലിന് ഹാഡരാകൻ താരങ്ങൾക്ക്ഇഡി നോട്ടീസയച്ചത്.
രാകുലിനോട് സെപ്റ്റംബർ ആറിനും റാണയോട് സെപ്റ്റംബർ എട്ടിനും രവി തേജയോട് സെപ്റ്റംബർ ഒൻപതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ പുരി ജഗന്നാഥ് സെപ്റ്റംബർ 31ന് ഹാജരാകേണ്ടത്.

മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017ൽ തെലങ്കാന എക്സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 11 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്നതിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ രാകുൽ പ്രീത് സിംഗ്, റാണാ ദഗ്ഗുബട്ടി , രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ല.