play-sharp-fill
രാജേഷ്.കെ.പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി’: പുസ്തക പ്രകാശനം നാളെ

രാജേഷ്.കെ.പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി’: പുസ്തക പ്രകാശനം നാളെ

സ്വന്തം ലേഖകന്‍
പത്തനംതിട്ട: രാജേഷ് കെ പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി ‘ എന്ന പുതിയ പുസ്തകം നാളെ പ്രകാശനം ചെയ്യപ്പെടുന്നു.  റാന്നി മുന്‍ എംഎല്‍എ രാജു ഏബ്രഹാം പ്രകാശനം നിര്‍വ്വഹിക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രകാശ് കണ്ണംതാനം ഏറ്റുവാങ്ങും. ഡോണ്‍ ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

റാന്നി ചേത്തക്കല്‍ കെവിഎംഎസ് ഹാളില്‍ വ്യാഴാഴ്ച 10-ന് നടക്കുന്ന പ്രകാശന കര്‍മ്മത്തില്‍ മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍ പ്രഹ്ലാദന്‍, സഞ്ജീവ് ശ്രീദേവി തുടങ്ങിയവരും നാടിന്റെ പ്രതിനിധികളും ആശംസയറിയിക്കും.

റാന്നി താലൂക്കിലെ ചേത്തക്കല്‍ – ഇടമണ്‍-മക്കപ്പുഴ കരകളില്‍ പഠിച്ചു വളര്‍ന്ന രാജേഷ് താന്‍ ദൃക്‌സാക്ഷിയായതും പങ്കാളിയായതുമായ ചിരിയനുഭവങ്ങളാണ് പുസ്തകത്തില്‍ പങ്കുവെക്കുന്നത്. മൂന്നു കരകളിലെ ഗ്രാമീണ ജനതയുടെ സ്വാഭാവിക ഇടപെടലുകള്‍ സൃഷ്ടിച്ച തമാശ രംഗങ്ങളാണിതിലുള്ളത്. കഥാപാത്രങ്ങള്‍ ക്ഷണിക്കപ്പെട്ട സദസ്സായി പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നൂവെന്നതും സവിശേഷതയാണ്.