video
play-sharp-fill

താലിബാനെതിരെ ചെറുത്ത് നിന്ന് പ്രതിരോധ സേന; അൻപത് ജില്ലാ മേധാവിമാരെ വധിച്ചു; തടവുപുള്ളികളായി പിടിച്ചത് 20 പേരെ

താലിബാനെതിരെ ചെറുത്ത് നിന്ന് പ്രതിരോധ സേന; അൻപത് ജില്ലാ മേധാവിമാരെ വധിച്ചു; തടവുപുള്ളികളായി പിടിച്ചത് 20 പേരെ

Spread the love

സ്വന്തം ലേഖകൻ

കാബൂൾ: താലിബാനെതിരെ ശക്തമായ പ്രതിരോധവുമായി പ്രതിരോധ സേന. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ കടന്നു കയറി അതിക്രമം നടത്തിയ താലിബാനെതിരെ ചെറുത്ത് നിന്ന് പ്രതിരോധ സേന.

അഫ്ഗാനിൽ ഭരണം പിടിച്ചെടുത്ത താലിബാന് കീഴടങ്ങാതെ പൊരുതുകയാണ് താലിബാൻ പ്രതിരോധ സേന. അന്തരിച്ച പ്രതിരോധ സേന തലവനായ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദാണ് പ്രതിരോധ സേനയെ നയിക്കുന്നത്. പഞ്ച്ശീർ താഴ്വര ആസ്ഥാനമാക്കി ഇവർ നടത്തുന്ന പ്രതിരോധം താലിബാന് തലവേദനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ബാനോ, ദെഹ് സലെ, പുൽ-ഇ-ഹെസാർ എന്നീ ജില്ലകൾ പ്രതിരോധ സേന പിടിച്ചെടുത്തിരുന്നു. എന്നാൽ തിങ്കളാഴ്ച കടുത്ത പോരാട്ടത്തിലൂടെ താലിബാൻ ഇവിടെ നിയന്ത്രണം തിരികെ പിടിച്ചു. അന്തരാബ് മേഖലയിൽ താലിബാനുമായി പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണ്.

ബാനോ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാൻ ജില്ലാ മേധാവിയും രണ്ട് സഹായികളും ഉൾപ്പടെ 50 താലിബാൻ പ്രവർത്തകരെയാണ് പ്രതിരോധ സേന വകവരുത്തിയത്. 20 പേരെയെങ്കിലും തടവിലാക്കി.

അതേ സമയം ഈ പോരാട്ടത്തിൽ പ്രതിരോധ സേനയുടെ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് അധികാരം താലിബാൻ പിടിച്ച ശേഷം നടന്ന ആദ്യ ആഭ്യന്തര പ്രതിരോധമായിരുന്നു പ്രതിരോധ സേന നടത്തിയത്.

അഫ്ഗാനിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ നടത്താൻ ആവശ്യപ്പെട്ടെങ്കിലും പഞ്ച്ശീർ താഴ്വരയിൽ താലിബാൻ കടന്നുവന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അഹ്മെദ് മസൂദ് അറിയിച്ചത്.

താലിബാന്റെ നൂറുകണക്കിന് പോരാളികൾ ഇവിടേക്ക് നീങ്ങിയതായാണ് താലിബാൻ മുൻപ് നൽകിയ വിവരം.