
ഇശോയ്ക്കു പിന്നാലെ വിവാദമായി ചേരയും; നേരത്തെ നാദിർഷായെങ്കിൽ, ഇക്കുറി ഇരയായത് കുഞ്ചാക്കോ ബോബൻ; ചേര വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ
തേർഡ് ഐ ബ്യൂറോ
കൊച്ചി: വിവാദമായ ഈശോ സിനിമയ്ക്കു പിന്നാലെ കത്തിക്കയറി മറ്റൊരു വിവാദം കൂടി. ചേരയെന്ന പേരിൽ പുറത്തിറക്കിയ സിനിമയുടെ പോസ്റ്ററാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
നിമിഷ സജയനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ചേരയുടെ പോസ്റ്റർ റിലീസിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരം എത്തിക്കുക മാത്രമായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സംവിധായകൻ ലിജിൻ ജോസ് പ്രതികരിച്ചു.
ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം. ലിജിൻ പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നും ലിജിൻ ജോസ് വ്യക്തമാക്കി. .ചേരയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുവാനാണ് പദ്ധതി.
നജീം കോയ തിരക്കഥ എഴുതിയ ‘ചേര’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടൻ കുഞ്ചാക്കോ ബോബനെതിരെ വ്യാപകമായി സൈബർ ആക്രമണം ഉണ്ടായിരുന്നു. കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. .
ക്രൈസ്തവരുടെ വിശ്വാസത്തെ അപമാനിക്കുക എന്നത് മലയാള സിനിമയുടെ ലക്ഷ്യമായിക്കഴിഞ്ഞു എന്ന ആരോപണവും ഒരു വിഭാഗം ഉന്നയിച്ചു.