video
play-sharp-fill

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി: പോസ്റ്റർ ഒട്ടിച്ചവരുടെ സി.സി.ടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; പ്രതികളുടെ അറസ്റ്റ് ഉടനെന്നു സൂചന; വീഡിയോ ഇവിടെ കാണാം

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി: പോസ്റ്റർ ഒട്ടിച്ചവരുടെ സി.സി.ടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; പ്രതികളുടെ അറസ്റ്റ് ഉടനെന്നു സൂചന; വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നവർക്കെതിരെ അപകീർത്തികരമായ രീതിയിൽ നഗരമധ്യത്തിലും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തിയതായി സൂചന.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചവരുടെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. പൊലീസ് ഈ ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുന്നവർക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഇതേ തുടർന്നു സംഭവം വിവാദമായി മാറിയിരുന്നു. തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ്, കേസ് അന്വേഷണം പൊലീസ് നടത്തിയത്.

കഴിഞ്ഞ ദിവസം സംഭവം പുറത്തറിഞ്ഞപ്പോൾ മുതൽ കോൺഗ്രസിൽ വൻ വിവാദമാണ് ഉണ്ടായത്. ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.

പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുന്നതിനിടെയാണ് പോസ്റ്റർ ഒട്ടിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്.