play-sharp-fill
ഡോക്ടറുടെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു: രണ്ടു മോഷ്ടാക്കൾ അറസ്റ്റിൽ; സംഭവം ഡോക്ടർ പരീക്ഷാഡ്യൂട്ടിക്ക് പോയ ദിവസം

ഡോക്ടറുടെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു: രണ്ടു മോഷ്ടാക്കൾ അറസ്റ്റിൽ; സംഭവം ഡോക്ടർ പരീക്ഷാഡ്യൂട്ടിക്ക് പോയ ദിവസം

 

സ്വന്തം ലേഖകൻ

കോഴിക്കാട്: കോഴിക്കോട് മലാപ്പറമ്പ് ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. അമ്പലവയൽ സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (42 ) നടക്കാവ് പട്ടംവീട്ടിൽ ബവീഷ് (40) എന്നിവരെയാണ് മെഡിക്കൽ കോളജ് എ.സി.പി. കെ.സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിറ്റി ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

ജൂലൈ 26-ന് രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടിൽ കവർച്ച നടന്നത്. 44.5 പവന്റെ സ്വർണാഭരണങ്ങളും വജ്ര നെക്ലേസും പണവുമാണ് മോഷ്ടാക്കൾ കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവദിവസം ഡോക്ടർ പരീക്ഷാഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയതായിരുന്നു. നഗരത്തിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് മോഷ്ടാക്കളായ കുട്ടി വിജയനും ബവീഷും പൊലീസിന്റെ പിടിയിലാകുന്നത്.