
മലയാളികൾ അടക്കം 168 പേർ കൂടി അഫ്ഗാനിസ്ഥാനിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തി; സംഘത്തിൽ 107 ഇന്ത്യക്കാർ; താലിബാൻ ഇവരെ വിട്ടയച്ചത് കർശന പരിശോധനകൾക്ക് ശേഷം; അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം രാജ്യത്തെത്തിയത് 390 പേർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം എത്തിയത്.
എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഇറാന്റെ വ്യോമപാത വഴിയാണ് ഗാസിയാബാദിൽ എത്തിയത്. കർശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാസിയാബാദിൽ ഹിന്ദോൻ വ്യോമസേനാത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ഈ വിമാനത്തിൽ തിരിച്ചെത്തിയവരിൽ മലയാളികളടക്കം 107 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം.
അതേസമയം, അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം 390 പേരെയാണ് രാജ്യത്തെത്തിച്ചത്. രണ്ട് എയർ ഇന്ത്യ വിമാനം 222 പേരുമായി ഇന്ന് രാവിലെ എത്തിയിരുന്നു. തജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനമെത്തിയത്.
യുഎസ് വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരും ഇന്ത്യയിലെത്തി. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്മാരെയും തിരിച്ചെത്തിച്ചു. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചിട്ടുണ്ട്.